ക്ഷേത്ര നവീകരണവും പുനഃപ്രതിഷ്ഠയും

നന്മണ്ട: കുട്ടമ്പൂർ നമ്പിടി വീട്ടിൽ വേട്ടക്കൊരുമകൻ പരദേവത ക്ഷേത്രത്തിലെ നവീകരണവും പുനഃപ്രതിഷ്ഠയും തുടങ്ങി. മൂന്നുനാൾ നീളുന്ന ചടങ്ങിൽ വ്യാഴാഴ്ച ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ കലവറ നിറക്കൽ ചടങ്ങ് നടന്നു. വെള്ളിയാഴ്ച രാവിലെ ആറിന് ആചാര്യവരണം, 6.30 ന് ഗണപതി ഹോമം, എട്ടിന് സുദർശന ഹോമം, 10 ന് അനുജ്ഞ കലശപൂജ, 11.30 കലശം ആടി ഉച്ചപൂജ, വൈകീട്ട് ഏഴിന് ഭഗവതിസേവ, അത്താഴപൂജ എന്നിവ നടക്കും. ശനിയാഴ്ച രാവിലെ 6.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും രാത്രി ഒമ്പത് വരെ വിവിധ പൂജകൾ, അവസാന ദിവസമായ ഞായറാഴ്ച രാവിലെ ആറിന് ഗണപതി ഹോമം, 6.30ന് ക്ഷേത്ര പൂജ, നവീകരണ ഹോമം, നവീകരണ കലശപൂജ - കലശം ആടിപൂജ, ചാന്ത് ആടി അലങ്കാര പൂജ എന്നിവയുണ്ടാകും. രാവിലെ 11 ന് തറവാട്ട് കുടുംബത്തിലെ 80 ന് മുകളിൽ പ്രായമുള്ളവരെ ആദരിക്കും. ഉച്ചക്ക് 12 ന് പ്രസാദ ഊട്ട് നടക്കും. കണ്ണേരി അകപ്പുറത്തില്ലത്ത് മനോജ് നമ്പൂതിരിയാണ് ചടങ്ങുകളുടെ മുഖ്യകാർമികത്വം വഹിക്കുക. 15ന് കെട്ടിയാട്ടത്തോടുകൂടി വിഷുവിളക്ക് നടത്തുമെന്ന് ഭാരവാഹി കായലാട്ടുമ്മൽ അപ്പു നായർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.