ഉള്ള്യേരി: കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി ഉള്ള്യേരി ജങ്ഷനിൽ വ്യാഴാഴ്ച രാവിലെയുണ്ടായ ഗതാഗതക്കുരുക്കിൽ കുടുങ്ങി എസ്.എസ്.എൽ.സി പരീക്ഷക്ക് പുറപ്പെട്ട വിദ്യാർഥികൾ. നിർമാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ പാലത്തിനോട് ചേർന്ന ഭാഗത്തെ ടാറിങ് പ്രവൃത്തികളാണ് വിദ്യാർഥികളെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കിയത്. രാത്രി തുടങ്ങിയ പ്രവൃത്തി രാവിലെയും തുടർന്നതോടെയാണ് ഗതാഗത സ്തംഭനം ഉണ്ടായത്. എസ്.എസ്.എൽ.സി പരീക്ഷയുടെ ആദ്യദിനത്തിൽതന്നെ കുട്ടികൾ പലരും പരീക്ഷ സൻെററിൽ എത്താൻ വൈകി. അതേസമയം, നവീകരണ പ്രവൃത്തിയിലെ അശാസ്ത്രീയതക്കെതിരെ വ്യാപക പരാതികൾ ഉയർന്നിട്ടുണ്ട്. രണ്ടു സംസ്ഥാന പാതകൾ കൂടിച്ചേരുന്ന ഉള്ള്യേരി മുക്കിൽ ഗതാഗത സ്തംഭനം പതിവാണ്. ടൗൺ ജങ്ഷനിലെ പ്രവൃത്തികൾക്ക് മുൻഗണന നൽകി അടിയന്തര പ്രാധാന്യത്തോടെ ചെയ്താൽ കുറെയൊക്കെ ദുരിതങ്ങൾ കുറക്കാൻ കഴിയും. എന്നാൽ, ഒരു കിലോമീറ്റർ വരുന്ന ഈ ഭാഗത്ത് മാസങ്ങളായി പ്രവൃത്തി നടന്നുവരുകയാണ്. ഉളേള്യരി പാലം അടച്ചതോടെ ബസ് സ്റ്റാൻഡ് വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. സ്ഥിരമായ ഗതാഗതക്കുരുക്ക് വ്യാപാരികളെയും പ്രയാസത്തിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.