പേരാമ്പ്ര: കുട്ടികൾക്ക് മനഃശാസ്ത്ര പരിചരണം നൽകുന്നതിന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും യോഗ്യരായ മനഃശാസ്ത്ര വിദഗ്ധരെ സ്കൂൾ കൗൺസലർമാരായി സ്ഥിര നിയമനം നടത്തണമെന്ന് അസോസിയേഷൻ ഓഫ് സൈക്കോളജിക്കൽ കൗൺസലേഴ്സ് ആവശ്യപ്പെട്ടു. കൂടാതെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് മനഃശാസ്ത്ര പരിചരണം നൽകുന്നതിന് സൈക്കോ വാക്സിനേഷൻ ക്ലിനിക്കുകൾ ആരംഭിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അസോസിയേഷൻ സമ്മേളനം കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. അനിൽകുമാർ ഉദ്ഘാടനംചെയ്തു. ഇ.കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ഷിബു ചെറുക്കാട്, ഡോ. ശാന്തി ജോസ്, പി. സാജൻ, ശ്രീകല, സുവർണ ചന്ദ്രോത്ത്, സിസ്റ്റർ റെജിൻ, ഹമീദ് വിലങ്ങിൽ, എം. ബിജി സജീവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.