ബാലുശ്ശേരി: ഗവ. ആയുർവേദ യാകുന്നു. പനായിമുക്കിൽ പ്രവർത്തിക്കുന്ന സർക്കാർ ആയുർവേദ ആശുപത്രിയുടെ മതിൽകെട്ട് സംസ്ഥാനപാത നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് ഇളകിയത്. മതിലിന് തൊട്ടടുത്തായി ഓവുചാൽ നിർമാണ പ്രവൃത്തി നടത്തിയപ്പോൾ മണ്ണിളകി മതിലിന് പൊട്ടലും സംഭവിച്ചു. മതിലിന് താഴെയായുള്ള ഭാഗത്ത് വെച്ചാണ് ഒ.പി ടിക്കറ്റ് വിതരണം നടത്തുന്നത്. ഇളകിയ മതിൽ ഏതു സമയവും ഇടിയാൻ സാധ്യതയുണ്ട്. ആശുപത്രി അധികൃതർ പഞ്ചായത്തിനെ വിവരമറിയിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. ആശുപത്രിയിലേക്കുള്ള പ്രധാന വഴി മണ്ണിട്ട് നികത്തിയതും രോഗികൾക്ക് വിനയായിട്ടുണ്ട്. ഇറക്കത്തിലുള്ള വഴിയിൽ മണ്ണിട്ടതുമൂലം രോഗികൾ വഴുതിവീഴുന്നതും പതിവായി. റോഡിൽനിന്ന് എളുപ്പത്തിൽ വാർഡിലേക്ക് പോകാനായി സ്ഥാപിച്ച ഇരുമ്പു കോണിയും ഇരുമ്പ് പാലവും ഇളകിയ മതിലുമായി ബന്ധിപ്പിച്ചാണുള്ളത്. ഇതും അപകടഭീതി ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.