ബാലുശ്ശേരി: മണ്ണാംപൊയിൽ ഗവ. എൽ.പി സ്കൂൾ നാലാം ക്ലാസിലെ മുഴുവൻ വിദ്യാർഥികളും എൽ.എസ്.എസ് പരീക്ഷയിൽ വിജയിച്ചു. എൽ.എസ്.എസ് നേടിയ വിദ്യാർഥികൾക്കുള്ള അനുമോദന ചടങ്ങും നാലാം ക്ലാസ് വിദ്യാർഥികൾക്കുള്ള യാത്രയയപ്പ് യോഗവും അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉമ മഠത്തിൽ എൽ.എസ്.എസ് ജേതാക്കൾക്കുള്ള കാഷ് അവാർഡ് വിതരണം നടത്തി. വാർഡ് അംഗങ്ങളായ വത്സല കാറളംകണ്ടി, ബാലൻ പുതുക്കുടി, പി.പി. രവീന്ദ്രനാഥ്, ബിജു തോട്ടായി, എം.കെ. സിജു, സജീഷ് കക്കട്ടിൽ, എം.പി. പ്രസീത എന്നിവർ സംസാരിച്ചു. തുടർന്ന് കെ.കെ. അബ്ദുൽ ജബ്ബാറിന്റെ നക്ഷത്ര നിരീക്ഷണ ക്ലാസും നക്ഷത്ര നിരീക്ഷണവും നടന്നു. ഹെഡ്‍മാസ്റ്റർ പി.കെ. ബാലകൃഷ്‍ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി.കെ. മുംതാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.