കോഴിക്കോട്: തൃശൂർ റേഞ്ച് ഡി.ഐ.ജിയായിരുന്ന എ. അക്ബറിനെ കോഴിക്കോട് സിറ്റി പൊലീസ് കമീഷണറായി നിയമിച്ചു. കോഴിക്കോട് കമീഷണറും ഐ.ജിയുമായിരുന്ന എ.വി. ജോർജ് സർവിസിൽ നിന്ന് വിരമിച്ച ഒഴിവിലാണ് നിയമനം. 2005 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ അക്ബർ തലശ്ശേരി അഡീഷനൽ എസ്.പിയായാണ് സേനയുടെ ഭാഗമായത്. നെയ്യാറ്റിൻകര എ.എസ്.പി, പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എസ്.പി, ആലപ്പുഴ എസ്.പി, കോട്ടയം എസ്.പി, തിരുവനന്തപുരം റൂറൽ എസ്.പി, ക്രൈംബ്രാഞ്ച് എസ്.പി, വീണ്ടും ആലപ്പുഴ എസ്.പി, ഇന്‍റലിജൻസ് സെക്യൂരിറ്റി എസ്.പി, ഇന്‍റലിജന്‍സ് ഡി.ഐ.ജി എന്നീ നിലകളിലും പ്രവർത്തിച്ചു. 2004ൽ എൽഎൽ.എം ഒന്നാം റാങ്കോടെ പാസായ അക്ബർ നിയമത്തിൽ ജെ.ആർ.എഫ് നേടി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യവേ വിൽപന നികുതി ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. പിന്നാലെയാണ് ഐ.പി.എസ് നേടുന്നത്. സഹോദരങ്ങളായ ഷൈനയും ഷൈലയും ഐ.എ.എസുകാരാണ്. ആലുവ കോട്ടപ്പുറം ഹൈസ്കൂളിലെ അധ്യാപകനായിരുന്ന അബുവിന്‍റെയും സുലേഖയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.