മേപ്പയൂർ: അടിസ്ഥാന സൗകര്യം ഇല്ലാത്തതുകാരണം മണിയൂർ കളരിക്കുന്നിൽ പ്രവർത്തിക്കുന്ന ജവഹർ നവോദയ വിദ്യാലയത്തിലും ഹോസ്‌റ്റലിലും കുട്ടികൾക്ക് ദുരിതം. കുട്ടികൾ അലക്കുന്നതും കുളിക്കുന്നതുമെല്ലാം ചളിവെള്ളത്തിലാണ്. ശുചിമുറികൾ വൃത്തിഹീനമാണ്. ഒരാഴ്ച മുമ്പ് വിദ്യാർഥിയെ കാണാൻ വന്ന രക്ഷിതാക്കൾ ഹോസ്റ്റൽ വളപ്പിലുള്ള കക്കൂസ് ടാങ്കിന്റെ സ്ലാബ് തകർന്ന് ടാങ്കിനുളളിൽ വീണിരുന്നു. രക്ഷിതാക്കൾ വിശ്രമിക്കുന്ന സ്ഥലത്താണ് ടാങ്ക്. സ്ലാബിനു മുകളിൽ മണ്ണ് ഉള്ളതിനാൽ ഇവിടെ ടാങ്ക് ഉള്ള വിവരം അറിയില്ല. ഹോസ്റ്റൽ കെട്ടിടവും സ്കൂൾ കെട്ടിടവുമെല്ലാം ജീർണിച്ച അവസ്ഥയിലാണ്. ചളിവെള്ളത്തിൽ കുളിച്ച ചിലർക്ക് പനിപിടിച്ചതായി വിദ്യാർഥികൾ പറഞ്ഞു. ഈ വിദ്യാലയം കോവിഡ് ചികിത്സാ കേന്ദ്രമായി പ്രവർത്തിച്ചിരുന്നു. ഗ്രാമപ്രദേശങ്ങളിലെ മിടുക്കരായ വിദ്യാർഥികളെ പഠിപ്പിക്കാൻ കേന്ദ്ര സർക്കാർ 1986ലാണ് രാജ്യമെങ്ങും നവോദയ സ്കൂളുകൾ ആരംഭിച്ചത്. ആറു മുതൽ 12ാം ക്ലാസുവരെയാണ് നവോദയ സ്കൂളൂകളിലെ ക്ലാസ്. ആറാം തരത്തിലേക്ക് പ്രവേശന പരീക്ഷ നടത്തിയാണ് വിദ്യാർഥികളെ എടുക്കുന്നത്. ജില്ലയിലെ ഏക നവോദയ സ്കൂളാണ് മണിയൂരിലുളളത്. 1988 ൽ പാലയാട്ട് നടയിൽ താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്. തുടർന്ന് കളരിക്കുന്നിൽ 23 ഏക്കർ സ്ഥലത്ത് 1992ൽ കെട്ടിട സമുച്ചയം പണിത് സ്കൂൾ അവിടേക്ക് മാറി. അതിനു ശേഷം കാര്യമായ അറ്റകുറ്റപണികളൊന്നും നടന്നിട്ടില്ല. ഇപ്പോൾ സ്കൂൾ -ഹോസ്റ്റൽ നവീകരണത്തിന് 4.72 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി വരുകയാണ്. കൂടാതെ എം.പി ഫണ്ടിൽനിന്ന് ലഭിച്ച 25 ലക്ഷം രൂപ ചെലവിൽ കാമ്പസ് സൗന്ദര്യവത്കരണവും പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.