എസ്​.കെ. പൊറ്റെക്കാട്ട്​ അവാർഡ്

കോഴിക്കോട്​: എസ്​.കെ. പൊറ്റെക്കാട്ട്​ അവാർഡ്​ സമിതി ആഭിമുഖ്യത്തിൽ എസ്​.കെ. പൊറ്റെക്കാട്ട്​ അവാർഡ് ഗോവ ഗവർണർ പി.എസ്​. ശ്രീധരൻ പിള്ള വിതരണം ചെയ്തു. പ്രമോദ്​ കുമാർ അതിരകം, ഡോ. വി.എൻ. സന്തോഷ്​ കുമാർ, അനു പാട്യം എന്നിവരാണ്​ ഏറ്റുവാങ്ങിയത്​. ഷൈജ ശിവറാം പ്രോത്സാഹന സമ്മാനവും ഏറ്റുവാങ്ങി. അവാർഡ്​ സമിതി ചെയർമാൻ ടി.എം. വേലായുധൻ അധ്യക്ഷത വഹിച്ചു. ഡോ. കെ. ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. എം.പി. ഇമ്പിച്ചമ്മദ്​, പൂനൂർ കെ. കരുണാകരൻ, രാധാകൃഷ്ണൻ മണിക്കോത്ത്​, ജോൺ അഗസ്റ്റിൻ, കെ.എം.എം.എ നാസർ, ജി. നാരായണൻകുട്ടി, എം.വി. കുഞ്ഞാമു, സി.ഇ.വി. അബ്​ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.