പിഴുതെറിഞ്ഞ സർവേക്കല്ലുകൾ പുനഃസ്ഥാപിച്ചു

ബേപ്പൂർ: കെ-റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി പിഴുതെറിഞ്ഞ സർവേക്കല്ലുകൾ സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്റെ സാന്നിധ്യത്തിൽ പുനഃസ്ഥാപിച്ചു. സി.പി.എം ജില്ല സെക്രട്ടറി കെ-റെയിൽ വിരുദ്ധ പ്രക്ഷോഭം നടന്ന മാത്തോട്ടത്തെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. സെക്രട്ടറിയറ്റ് അംഗം എം. ഗിരീഷ്, ഫറോക്ക് ഏരിയ സെക്രട്ടറി രാധ ഗോപി, കൗൺസിലർമാരായ കെ. രാജീവൻ, ടി.കെ. ഷമീന, പി. നവാസ്, ലോക്കൽ സെക്രട്ടറി പി.പി. ബീരാൻകോയ എന്നിവരുടെ നേതൃത്വത്തിലാണ് കല്ലുകൾ സ്ഥാപിച്ച വീടുകൾ സന്ദർശിച്ചത്. ഇതിനിടെയാണ് തുലാമുറ്റം വയൽ പ്രദേശത്തെ സ്ഥലവും വീടും നഷ്ടപ്പെടുന്ന 12 കുടുംബങ്ങളിലെ സ്ഥലമുടമകൾ സി.പി.എം ജില്ല സെക്രട്ടറിയുടെ സാന്നിധ്യത്തിൽ സർവേക്കല്ലുകൾ പുനഃസ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.