കോതി പ്രീമിയർ ലീഗ് സീസൺ: പി.കെ.എം ട്രേഡേഴ്സ് ചാമ്പ്യന്മാർ

കോഴിക്കോട്: നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയത്തിൽ കോതി ചലഞ്ചേഴ്‌സ് സംഘടിപ്പിച്ച കോതി ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ-2ൽ പി.കെ.എം ട്രേഡേഴ്സ് ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ ബി.എം ആൻഡ് ബി.ബി.സി ഗ്രൂപ്പിനെ ആറ്​ വിക്കറ്റിന് പരാജയപ്പെടുത്തി. പി.കെ.എം താരങ്ങളായ ടി. ഹംഷിറിനെ മാൻ ഓഫ് ദ മാച്ചും കെ. സുൽഫിയെ മികച്ച ബൗളറായും തിരഞ്ഞെടുത്തു. ബി.എം ആൻഡ്​ ബി.ബി.സി താരമായ കെ. ഷിനുവിനെ മാൻ ഓഫ് ദ സീരീസായും തിരഞ്ഞെടുത്തു. അഡ്വ. ഷമീർ കുന്ദമംഗലം വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. എസ്‌.വി. സക്കരിയ, എ.വി. മെഹറൂഫ്, അർഷാദ് കല്ലായി, റഷീദ് കോതി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.