ചേളന്നൂർ: കാർഷിക, ഉൽപാദന തൊഴിൽമേഖലക്ക് പ്രാമുഖ്യം നൽകി സ്ത്രീസൗഹൃദ വികസനകാഴ്ചപ്പാട് പ്രഖ്യാപിക്കുന്ന ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിഹാൻ രാരപ്പൻകണ്ടി അവതരിപ്പിച്ചു. 38, 50,57,857 രൂപ വരവും 38,47, 01, 771 രൂപ ചെലവും 3,56,086 രൂപ മിച്ചും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ഉൽപാദനമേഖലക്ക് 60,86650 രൂപയും പഞ്ചായത്ത് മേഖലക്ക് 116, 43500 രൂപയും സേവനമേഖലക്ക് 53,35,503 രൂപയുമാണ് നീക്കിവെച്ചത്. സമ്പൂർണ തരിശുരഹിത ബ്ലോക്ക് പഞ്ചായത്ത് വനിതകൾക്കായി പുതിയ തൊഴിൽ നൈപുണ്യ പരിശീലനം, സംരംഭക യൂനിറ്റുകൾ, ഭിന്നശേഷി ക്ഷേമത്തിനായി പ്രത്യേക കർമപദ്ധതി, ടൂറിസം വികസനം എന്നിവക്ക് മുൻഗണന നൽകുന്നതാണ് ബജറ്റ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ. രജിത സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.