വിദ്യാർഥിനിയെ പീഡിപ്പിച്ച പരാതിയിൽ നടപടിയില്ലെന്ന്​ ആരോപണം

കോഴിക്കോട്​: വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചെന്ന്​ കാണിച്ച്​ ചൈൽഡ്​ വെൽഫെയർ കമ്മിറ്റിക്ക്​ നടക്കാവ്​ വാർഡ്​ കമ്മിറ്റിയുടെ പരാതി. കൗൺസിലർ അൽഫോൻസ മാത്യുവാണ് കമ്മിറ്റിക്ക് പരാതി നൽകിയത്​. ചൈൽഡ്​ വെൽഫെയർ കമ്മിറ്റി നിർദേശമുണ്ടായിട്ടും പൊലീസ് കേസ് എടുക്കുന്നില്ലെന്നും വ്യാഴാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വീണ്ടും സമീപിക്കുമെന്നും അൽഫോൻസ മാത്യു പറഞ്ഞു. കഴിഞ്ഞ ദിവസം പൊലീസ്​ സ്കൂളിൽ അധികൃതരുടെയും കൗൺസിലറുടെയും വാർഡ് കൺവീനറുടെയും മൊഴിയുമെടുത്തിരുന്നു. എന്നാൽ, പീഡനപരാതി അന്വേഷിച്ചതിൽ തെളിവൊന്നും ലഭിച്ചില്ലെന്നാണ്​ നടക്കാവ് പൊലീസ് നിലപാട്​. അധ്യാപകൻ അവധിയിലുമാണ്​. നടപടികൾ പൊലീസ്​ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.