കോഴിക്കോട്: പ്രളയ സാധ്യത മുന്നിൽ കണ്ട് ചളിനീക്കുന്ന പ്രവൃത്തിമാത്രമാണ് മഞ്ചക്കൽ തോട്ടിൽ നടത്തിയതെന്നും ചില നിർമാണ ജോലികൾ ബാക്കിയാണെന്നും കോഴിക്കോട് നഗരസഭ സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. എസ്റ്റിമേറ്റിൽ ഉൾപ്പെട്ട കരിങ്കൽക്കെട്ട്, കോൺക്രീറ്റ് ബെൽറ്റ് നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാനുണ്ടെന്നും മഴക്കാല ശേഷം വീണ്ടും അടിഞ്ഞു കൂടുന്ന ചളികൂടി നീക്കിയ ശേഷമേ കരാറുകാരൻ പ്രവൃത്തി പൂർത്തിയാക്കിയതായി അംഗീകരിക്കുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. മഞ്ചക്കൽ തോട് ആഴം കൂട്ടാൻ നഗരസഭ ഫണ്ട് അനുവദിച്ചിട്ടും പേരിന് മാത്രം ആഴം കൂട്ടി പ്രവൃത്തി നിർത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞ സംഭവത്തിൽ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നഗരസഭാ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. തോട് നവീകരണത്തിന് 2020-21 സാമ്പത്തിക വർഷം 25 ലക്ഷം രൂപ വകയിരുത്തിയിരുന്നു. മഞ്ചക്കൽ തോടിന്റെ മൂര്യാട് പാലം ഭാഗം മുതലുള്ള സ്ഥലത്ത് ചെളി നീക്കുന്ന പ്രവൃത്തി രണ്ട് കോടി രൂപയുടെ ഫണ്ടിൽ ഉൾപ്പെടുത്തി നിർവഹിച്ചിട്ടുണ്ട്. ചളി അടിഞ്ഞ് കുളവാഴ വളർന്ന് ഒഴുക്ക് നിലച്ച അവസ്ഥയിലായിരുന്നു തോട്. മണൽത്താഴം റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നതു പോലെ മിംസ് ഹോസ്പിറ്റൽ പാലം മുതൽ മാങ്കാവ് ശ്മശാനം പാലം വരുന്ന ഭാഗത്ത് രണ്ട് മീറ്റർ ആഴത്തിൽ ചളി നീക്കിയാൽ ഈ ഭാഗത്ത് ചളി അടിയാൻ കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. മാങ്കാവ് ശ്മശാനത്തോട് ചേർന്ന ഭാഗത്ത് കെട്ടിയിട്ടിരുന്ന ബാർജ് രാത്രിയിൽ സാമൂഹിക വിരുദ്ധർ അഴിച്ചുവിട്ടതാണെന്നും ഇക്കാരണത്താൽ കരാറുകാരന് രണ്ടാംഘട്ട പ്രവൃത്തി തുടങ്ങാൻ സാധിക്കാതെ വന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.