മാതൃക പ്രവർത്തനങ്ങൾ നടപ്പാക്കി രാജേന്ദ്രൻ മാസ്റ്റർ പടിയിറങ്ങുന്നു

ഓമശ്ശേരി: മികവാർന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മലയമ്മ എ.യു.പി സ്കൂളിനെ സംസ്ഥാന തലത്തിൽ അടയാളപ്പെടുത്തിയ പ്രഥമാധ്യാപകൻ കെ.കെ. രാജേന്ദ്രകുമാർ 38 വർഷത്തെ സേവനം പൂർത്തിയാക്കി ഇന്നു പടിയിറങ്ങുന്നു. അഞ്ചു വർഷം പ്രഥമാധ്യാപകനായി പ്രവർത്തിച്ച കാലയളവിൽ 2018-19 വർഷത്തെ എസ്.സി. ആർ.ടിയുടെ സംസ്ഥാനതല മികവ് പുരസ്‌കാരം സ്കൂളിന് ലഭിച്ചു. തുടർച്ചയായ രണ്ടു വർഷങ്ങളിൽ എസ്.എസ്.എയുടെ സർഗവിദ്യാലയ പുരസ്‌കാരം മലയമ്മ സ്കൂളിനായിരുന്നു.സാക്ഷരതാ യജ്ഞത്തിൽ അസി.പ്രൊജക്റ്റ്‌ ഓഫിസർ ആയി പ്രവർത്തിക്കുകയുണ്ടായി.27 വർഷം തുടർച്ചയായി ജൂനിയർ റെഡ്ക്രോസിന്റെ ജില്ല സെക്രട്ടറിയായി പ്രവർത്തിച്ചു. സ്കൂളിൽ എ.പി.ജെ സെമിനാർ ഹാൾ, പ്ലാനറ്റേറിയം, സ്കിൽ ഡെവലപ്മെന്റ് സെന്റർ എന്നിവ അദ്ദേഹത്തിന്റെ ഭാവനയിൽ രൂപപ്പെട്ട പദ്ധതികളാണ്. താലൂക്ക് അധ്യാപക സഹകരണ സംഘം പ്രസിഡന്റ്, കെ.എ.പി.ടി യൂനിയൻ ജില്ല സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജൂനിയർ റെഡ്ക്രോസ് ജില്ല പ്രസിഡന്റ്, കുന്ദമംഗലം ഉപജില്ല ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു. കുന്ദമംഗലം ഉപജില്ലയിൽ ആരംഭിച്ച അക്ഷര മിഠായി, ഇ.ടി ക്ലബ് പദ്ധതികളുടെ മുഖ്യശിൽപിയാണ് ഇദ്ദേഹം. ചിത്രം രാജേന്ദ്രൻ മാസ്റ്റർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.