മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കറുത്ത പറമ്പ് മോലിക്കാവിൽ ജനവാസമേഖലയിൽ കരിങ്കൽഖനനം നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. ക്വാറി പ്രവർത്തിക്കുന്നത് നിയമാനുസൃതമാണെന്നാണ് ഉടമകളുടെ വാദം. അതേസമയം, ജനജീവിതത്തിന് ഭീഷണിയായ ഖനനം അനുവദിക്കില്ലെന്ന നിലപാടിൽ സർവകക്ഷി നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് നാട്ടുകാരും ശക്തമായ പ്രതിരോധത്തിലാണ്. രണ്ട് ദിവസങ്ങളിൽ നടന്ന പ്രവൃത്തി ഗ്രാമപഞ്ചായത്തധികൃതരും നാട്ടുകാരും ചേർന്ന് തടഞ്ഞിരുന്നു. ബുധനാഴ്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വാറിക്ക് സമീപം വിവിധ രാഷ്ട്രീയപാർട്ടികളുടെ കൊടികൾ സ്ഥാപിച്ചു. കോൺഗ്രസ് മുക്കം ബ്ലോക്ക് പ്രസിഡൻറ് എം.ടി. അഷ്റഫ്, വെൽഫെയർ പാർട്ടി വാർഡ് പ്രസിഡൻറ് നൗഫൽ മേച്ചീരി, സി.പി.എം ഞ്ച്രാഞ്ച് സെക്രട്ടറി എൻ. ശ്രീനിവാസൻ, മുസ്‍ലിം ലീഗ് വാർഡ് സെക്രട്ടറി റഊഫ് കാക്കാംചോല, ബാബു തോണ്ടയിൽ, സലീം എള്ളങ്ങൽ, വിജയൻ മോലിക്കാവ്, ഇസ്മയിൽ മേച്ചീരി, കോയ തെയ്യാൻ, അമീൻ അടുക്കത്തിൽ, കെ.പി. ഉണ്ണിക്കുട്ടി, ശിഹാബ് തോണ്ടയിൽ, യാസർ എളമ്പിലാശ്ശേരി, വി.പി.കെ.എം. കറുത്തപറമ്പ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.