( ചിത്രം) താമരശ്ശേരി: മലയോരജനതയുടെയും കർഷകരുടെയും പ്രശ്‌നങ്ങളിൽ ഇടപെട്ട് സാധാരണക്കാരുടെ ശബ്ദമായി ജീവിച്ച മാധ്യമപ്രവർത്തകനെയാണ് ടി.ഡി. സെബാസ്റ്റ്യന്റെ വിയോഗത്തിലൂടെ സമൂഹത്തിന് നഷ്ടമായതെന്ന് താമരശ്ശേരി പ്രസ്‌ക്ലബ് സംഘടിപ്പിച്ച അനുശോചനയോഗം അഭിപ്രായപ്പെട്ടു. പ്രാദേശിക പത്ര പ്രവർത്തനം ജീവിതസപര്യയാക്കിയ അദ്ദേഹം നാടിന് ഒരു മാതൃകയായിരുന്നു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ടി.ആർ. ഓമനക്കുട്ടൻ അധ്യക്ഷതവഹിച്ചു. അജയ് ശ്രീശാന്ത്, സി.കെ. വേണുഗോപാൽ, ഗിരീഷ് തേവള്ളി, വി.കെ. അഷ്‌റഫ്, പി.സി. റഹീം, വി.കെ.എ. കബീർ, മജീദ് താമരശ്ശേരി, വിനോദ് താമരശ്ശേരി , പി.കെ.സി. മുഹമ്മദ്, സോജിത്ത് കൊടുവള്ളി, വി.ആർ. അഖിൽ എന്നിവർ സംസാരിച്ചു. ഉസ്മാൻ പി.ചെമ്പ്ര സ്വാഗതം പറഞ്ഞു. ക്യാപ്.. താമരശ്ശേരി പ്രസ്‌ക്ലബ് സംഘടിപ്പിച്ച അനുശോചനയോഗം താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.