മഞ്ഞപ്പുഴ പുനരുജ്ജീവന പ്രവൃത്തി തുടങ്ങി

ബാലുശ്ശേരി: മഞ്ഞപ്പുഴ പുനരുജ്ജീവനപ്രവൃത്തിക്ക് തുടക്കമായി. പനങ്ങാട് പഞ്ചായത്തിൽപെട്ട കോട്ട നടപുഴ ഭാഗത്താണ് ഒന്നാം ഘട്ട പ്രവൃത്തിക്ക് തുടക്കമായത്. രണ്ടുകോടി രൂപയുടെ പ്രവൃത്തികളാണ് ഒന്നാം ഘട്ടത്തിൽ നടക്കുന്നത്. കോട്ടനട കാക്കാകുനി ഭാഗത്തെ തകർന്ന തടയണ പൊളിച്ചുമാറ്റി നടപ്പാലം നിർമിക്കുന്നുണ്ട്. ആറാളക്കൽ താഴെ 22 മീറ്റർ നീളത്തിൽ പുതിയ തടയണ നിർമിക്കുന്നുണ്ട്. ഇവിടെ പുഴയോരം ഇരുഭാഗത്തും കരിങ്കൽഭിത്തി നിർമിച്ച് കൈവരികളോടുകൂടിയ നടപ്പാലവും നിർമിക്കും. കരിങ്കൽ ഭിത്തി നിർമാണ പ്രവൃത്തികളാണ് തുടങ്ങിയത്. മഞ്ഞപ്പുഴയുടെ പ്രധാന കൈവഴിയായ കോട്ടനട പുഴയിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കംചെയ്ത് ജലസംഭരണശേഷി വർധിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.