കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

നരിക്കുനി: കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാസേന പുറത്തെടുത്തു. ചെങ്ങോട്ടുപൊയിൽ വിജേഷിന്റെ പോത്താണ് 30 അടി താഴ്ചയുള്ള, അഞ്ച് അടി വെള്ളമുള്ള കിണറ്റിൽ വീണത്. രാത്രി 10.40ഓടെയാണ് സംഭവം. നരിക്കുനി അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തിൽ യൂനിറ്റെത്തി. എഫ്.ആർ.ഒ.എ വിജീഷ് കിണറ്റിലിറങ്ങി രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് പോത്തിനെ പുറത്തെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.