പുരസ്കാര നിറവിൽ നൊച്ചാട്

പേരാമ്പ്ര: നൊച്ചാട് ഗ്രാമ പഞ്ചായത്ത് ആർദ്ര കേരളം പുരസ്കാര നിറവിൽ. സംസ്ഥാനത്ത് മൂന്നാം സ്ഥാനമാണ് നൊച്ചാടിന് ലഭിച്ചത്. കഴിഞ്ഞ വർഷം ആരോഗ്യ മേഖലയിൽ നടത്തിയ മികച്ച പ്രവര്‍ത്തനമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വനപരിചരണ പരിപാടികള്‍, കായകൽപ, മറ്റ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച് മുന്‍ഗണനപട്ടിക തയാറാക്കിയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, മറ്റു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പാക്കിയ നൂതനമായ ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ മികച്ച പ്രവർത്തനങ്ങളും നൊച്ചാടിന് പുരസ്കാരം ലഭ്യമാക്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. ശാരദ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷിജി കൊട്ടാരക്കൽ, കുടുംബാരോഗ്യകേന്ദ്രം ഡോക്ടർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് മികച്ച പ്രവർത്തനം കാഴ്ചവെച്ചത്. Photo: നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഓഫിസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.