കർഷകർക്ക് കരുതലായി കാർഷിക വിപണനമേള

നന്മണ്ട: കർഷകർക്ക് കരുതലും കൈത്താങ്ങുമായി നന്മണ്ട കൃഷിഭവന്റെ കാർഷിക വിപണനമേള. നന്മണ്ട ഗ്രാമ പഞ്ചായത്തിനു സമീപം പ്രത്യേകം തയാറാക്കിയ പവിലിയനിലാണ് കാർഷിക വിളകളുടെ വിൽപന ആരംഭിച്ചത്. സൗഭാഗ്യ കുടുംബശ്രീയും പുണ്യം ജെ.എൽ.ജിയും കൃഷിഭവനും ഒരു കുടക്കീഴിൽ വന്നതോടെ കർഷകർക്കത് സമാശ്വാസത്തിന്റെ തണലായി. ജൈവ കൃഷിയായി ചെയ്തുവരുന്ന കായ്ഫലങ്ങളാണ് കർഷകർ സ്റ്റാളിലെത്തിക്കുന്നത്. വെള്ളരി, നീളൻപയർ, പടവലം, വെണ്ട, വഴുതിന, മഞ്ഞൾ, ചേമ്പ്, ചേന, ഇഞ്ചി എന്നിവ വിൽപനക്കെത്തി. വിളകൾക്ക് മതിയായ വില ലഭിക്കുമെന്നതാണ് ഇതിന്റെ ഗുണമെന്ന് കർഷകർ പറയുന്നു പടം :നന്മണ്ട 13ലെ കർഷകരുടെ വിപണനമേള

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.