വടകര: വിനോദസഞ്ചാര ആരോഗ്യ കായികമേഖലക്ക് പരിഗണന നൽകി മണിയൂർ പഞ്ചായത്ത് ബജറ്റ്. കുറ്റ്യാടി പുഴയിൽ മൂന്നു ഭാഗങ്ങളിലായി ചുറ്റപ്പെട്ട പടിഞ്ഞാറ് ഭാഗത്തെ മനോഹരമായ ചൊവ്വാപ്പുഴയും ചെരണ്ടത്തൂർ ചിറയാലും സമൃദ്ധമായ മണിയൂർ പഞ്ചായത്തിൽ ടൂറിസത്തിന് വലിയ സാധ്യതയാണുള്ളത്. സംസ്ഥാന ബജറ്റിൽ ഇടംപിടിച്ചതോടെ പഞ്ചായത്ത് രണ്ട് കോടി രൂപ ടൂറിസത്തിനായി വകയിരുത്തി. ജീവിതശൈലീരോഗങ്ങൾ കുറക്കുന്നതിന് സമഗ്ര ആരോഗ്യ കായികപരിപാടിക്ക് ഒരു കോടി രൂപ വകയിരുത്തി. ലൈഫ് പദ്ധതി മൂന്ന് കോടി, അടിസ്ഥാന സൗകര്യവികസനം അഞ്ച് കോടി, ശിശുവികസന പദ്ധതി 1.5 കോടി, പട്ടികജാതി ക്ഷേമം ഒരു കോടി, സമ്പൂർണ ശുചിത്വം രണ്ടു കോടി, കാർഷിക വികസനപരിപാടി 50 ലക്ഷം, 'ഉയരെ' സമഗ്ര വിദ്യാഭ്യാസപരിപാടി 15 ലക്ഷം തുടങ്ങിയവയാണ് തുക വകയിരുത്തിയ മറ്റ് പ്രധാന പദ്ധതികൾ. 48 കോടി 15 ലക്ഷം രൂപ വരവും 44 കോടി 60 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. വൈസ് പ്രസിഡന്റ് എം. ജയപ്രഭ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് ടി.കെ. അഷറഫ് അധ്യക്ഷത വഹിച്ചു. ചർച്ചയിൽ കെ. ശശിധരൻ, ടി. ഗീത, പ്രമോദ് കോണിച്ചേരി, പ്രമോദ് മൂഴിക്കൽ, പി.എം. അഷറഫ്, ഷഹബത്ത് ജൂന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.