ഹൈദരലി തങ്ങൾ അസാധാരണമായ ഔന്നത്യം കാത്തുസൂക്ഷിച്ച നേതാവ്​ -നിയമസഭ സ്പീക്കർ

കോഴിക്കോട്​: അസാധാരണമായ ഔന്നത്യം കാത്തുസൂക്ഷിച്ച നേതാവായിരുന്നു പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങളെന്നും അദ്ദേഹത്തെ പോലുള്ള നേതാക്കൾ അനിവാര്യമായ കാലഘട്ടത്തിലായിപ്പോയി, വിയോഗമെന്നും നിയമസഭ സ്പീക്കർ എം.ബി. രാജേഷ്​. മുസ്​ലിം ലീഗ്​ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'ഓർമകളുടെ വെളിച്ചം' ഹൈദരലിതങ്ങൾ അനുസ്മരണം ഉദ്​ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. നിയമസഭാംഗമല്ലായിരുന്നിട്ടും ഹൈദരലി ശിഹാബ്​ തങ്ങൾക്ക്​ കേരള നിയമസഭ ചരമോപചാരം അർപ്പിക്കാൻ കാരണം അദ്ദേഹത്തിന്‍റെ ഔന്നത്യം പരിഗണിച്ചാണ്​. അപൂർ സന്ദർഭങ്ങളി​ലേ നിയമസഭ ഇത്തരം നടപടികൾ സ്വീകരിക്കാറുള്ളൂ. ഒരേസമയം മതനേതാവെന്ന നിലയിൽ മറ്റ്​ മതസ്ഥരോടും രാഷ്​ട്രീയ നേതാവെന്നനിലയിൽ മറ്റ്​ രാഷ്ട്രീയ നേതാക്കളോടും ഹൈദരലി തങ്ങൾ അസാമാന്യ സ്​നേഹവും ആദരവും പുലർത്തി. സമുദായത്തിനകത്ത്​ ഐക്യത്തിന്‍റെ പ്രതീകമായും ഇതര സമുദായങ്ങൾക്കിടയിൽ സാഹോദര്യത്തിന്‍റെ പ്രതീകമായും അദ്ദേഹം പ്രവർത്തിച്ചു. വലിയ ഔന്നത്യവും പക്വതയും കാത്തുസൂക്ഷിക്കുന്നവർക്കേ അത്​ സാധിക്കൂ. മതനിരപേക്ഷതയോടും ജനാധിപത്യത്തോടും വിട്ടുവീഴ്ചയില്ലാത്ത നീതിപുലർത്തുകയാണ്​ അദ്ദേഹത്തെ പോലുള്ളവരുടെ വിയോഗത്തിന്‍റെ നഷ്ടം നികത്താനുള്ള വഴി. സാമൂഹിക പ്രവർത്തനമെന്നത്​ കഷ്ടപ്പെടുന്നവർക്ക്​ വേണ്ടിയുള്ള ജീവിതസമർപ്പണമാണെന്ന്​ അദ്ദേഹം തെളിയിച്ചു. ഒരുഘട്ടത്തിലും വാക്കിലും പെരുമാറ്റത്തിലും അദ്ദേഹം സമചിത്തത കൈവെടിഞ്ഞില്ല. പക്വത, കരുതൽ, സൗമ്യത തുടങ്ങിയ നേതൃഗുണങ്ങൾ ഉള്ളതിനാലാണ്​ അക്ഷോഭ്യനായി ലീഗിനെ നയിക്കാൻ അദ്ദേഹത്തിന്​ സാധിച്ചത്​. മുസ്​ലിം ലീഗ്​ സംസ്​ഥാന പ്രസിഡന്‍റ്​ പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്‍റ്​ പ്രഫ. കെ.എം. ഖാദർ മൊയ്തീൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, മുല്ലപ്പള്ളി രാമചന്ദ്രൻ, സ്വാമി ഭക്​തദത്തൻ ജ്ഞാന തപസ്വി, ബിഷപ് പൗലോസ്​ മാർ ഐറീനിയസ്​ മെത്രാപ്പോലീത്ത എന്നിവർ സംസാരിച്ചു. പി.എം.എ. സലാം സാഗതവും പി.കെ.കെ. ബാവ നന്ദിയും പറഞ്ഞു. vj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.