ആരാധനാലയങ്ങൾ സാമൂഹിക നവോത്ഥാന കേന്ദ്രമാകണം

നാദാപുരം: ആരാധനകൾ അർപ്പിക്കാൻ മാത്രമുള്ള കെട്ടിടങ്ങളായി പള്ളികളും മറ്റ് ആരാധനാലയങ്ങളും മാറരുതെന്ന് കേരള ജംഇയ്യതുൽ ഉലമ (കെ.ജെ.യു) സംസ്ഥാന സെക്രട്ടറി ഹനീഫ് കായക്കൊടി. അശരണർക്കും ആലംബഹീനർക്കും അഭയകേന്ദ്രവും സാമൂഹിക പരിവർത്തനത്തിന്റെ കേന്ദ്രവുമാണ് പള്ളികളെന്ന് അദ്ദേഹം പറഞ്ഞു. തൂണേരിയിൽ പുതുക്കിപ്പണിത സലഫി മസ്ജിദ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എച്ച്. മൂസ ഹാജി അധ്യക്ഷത വഹിച്ചു. സി.കെ. പോക്കർ, അസ്‌ലം കളത്തിൽ, ഇസ്ഹാഖലി കല്ലിക്കണ്ടി, പി.വി. മുഹമ്മദ്, അസ്സു കല്ലിക്കണ്ടി, അബു പാറാട് തുടങ്ങിയവർ സംസാരിച്ചു. ശരീഫ് അൻസാരി സ്വാഗതവും കെ.കെ. ഹസൻ മാസ്റ്റർ നന്ദിയും പറഞ്ഞു. വൈജ്ഞാനിക സമ്മേളനത്തിൽ മൗലവി ഉനൈസ് പാപ്പിനിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. അംജദ് അൻസാരി, കെ.ടി.കെ. മഹ്മൂദ് ഹാജി, അഡ്വ. സി. മൊയ്തു, ടി.വി. ഇസ്മാഈൽ, പി. മജീദ്, കെ. അമ്മദ് ഹാജി, കെ.ടി.കെ. ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.