ചെക്യാട്: കുടിവെള്ളത്തിനും ശുചിത്വത്തിനും മുൻഗണന

നാദാപുരം: കുടിവെള്ളപദ്ധതിക്കും ശുചിത്വ പദ്ധതിക്കും മുൻഗണന നല്കി ചെക്യാട് ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. കുമാരൻ അവതരിപ്പിച്ചു. 32,57,68,607 വരവും 32,09,44,950 ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. കുടിവെള്ളസ്രോതസ്സുകളുടെ സംരക്ഷണം, കുടിവെള്ള പദ്ധതികളുടെ നിർമാണം, മാലിന്യനിർമാർജനം എന്നിവക്കുള്ള വിവിധ പദ്ധതികൾ വിഭാവനം ചെയ്യുന്നു. കാർഷിക, മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലെ ഉൽപാദനവർധന, സാമ്പത്തിക വികസനം, സംരംഭകത്വം, തൊഴിൽസൃഷ്ടി, വിഭവങ്ങളുടെ സംരക്ഷണം, അതിദാരി​ദ്ര്യ നിർമാർജനം, സാമൂഹികനീതി ഉറപ്പാക്കൽ, പട്ടികജാതി-വർഗ ക്ഷേമം, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ, അടിസ്ഥാനസൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യമേഖലക്കും ഫണ്ടുകൾ വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിക്കായി 14.5 കോടിയാണ് ബജറ്റിൽ ഇടംനേടിയത്. പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സി.എച്ച്. സമീറ, റംല കുട്ട്യാപാണ്ടി, ടി.കെ. ഖാലിദ്, സെക്രട്ടറി പി.വി. നിഷ, മെംബർമാരായ കെ.പി. മോഹൻദാസ്, പി. മൂസ, പി.കെ. ഖാലിദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT