വലതുകര മെയിൻ കനാലിൽ ജലസേചനം പുനരാരംഭിച്ചു

വരൾച്ചക്കും കുടിവെള്ളക്ഷാമത്തിനും പരിഹാരം കുറ്റ്യാടി: മൂന്നാഴ്ച മുമ്പ് തകർന്ന കുറ്റ്യാടി പദ്ധതി വലതുകര മെയിൻ കനാലിൽ ജലവിതരണം പുനരാരംഭിച്ചു. ഈ മാസം ഏഴിന് രാത്രിയാണ് മരുതോങ്കര മുണ്ടക്കുറ്റിയിൽ കനാലിന്റെ അടിഭാഗവും ഭിത്തിയും തകർന്ന് ഒഴുകിപ്പോയത്. അടിഭാഗം തുരങ്കവും കനാലും പൈപ്പുകളിട്ടാണ് പുനർനിർമിച്ചത്. 70 എം.എം പൈപ്പുകൾ കൊണ്ട് തുരങ്കവും 60 എം.എമ്മമ്മിന്റെ 11 വീതം പൈപ്പുകളിട്ട് കനാലും പുനഃസ്ഥാപിച്ചു. 10 മീറ്റർ താഴ്ചയിൽ ഒഴുകിപ്പോയ ഭാഗമത്രയും കരിങ്കല്ലും ക്വാറിമാലിന്യവുമിട്ട് നികത്തി. 20 മീറ്റർ നീളത്തിലാണ് കനാൽ ഒഴുകിപ്പോയത്. ഒരു വീടിനകത്തും കടയിലും വെള്ളം കയറിയിരുന്നു. നാല് വീട്ടുപറമ്പുകളിൽ കല്ലും മണ്ണും ഒഴുകിയെത്തി അലങ്കോലപ്പെട്ടു. രാപ്പകൽ പ്രവൃത്തി ചെയ്താണ് കനാൽ ജലവിതരണ യോഗ്യമാക്കിയത്. കനാൽ തകർന്ന ദിവസം രണ്ട് എം.എൽ.എമാരുടെയും ജലസേചന വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് കനാൽ യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കാൻ സർക്കാറിനോട് ശിപാർശ ചെയ്യുകയായിരുന്നു. പിറ്റേന്ന് ജില്ല കലക്ടറുടെ ചേംബറിൽ നടന്ന റവന്യൂ വകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും യോഗം 20 ക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഉണ്ടാക്കി പ്രവൃത്തി ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപിക്കാൻ ശിപാർശ ചെയ്യുകയായിരുന്നു. വിഷയം നിയമസഭയിലും എത്തിയതോടെ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തി തുടങ്ങി. വടകര താലൂക്കിലെ 6000 ഹെക്ടർ സ്ഥലത്ത് ജലസേചനത്തിനുള്ളതാണ് വലതുകര മെയിൻ കനാൽ. Photo: കുറ്റ്യാടി വലതുകര മെയിൻ കനാലിൽ ജലവിതരണം പുനരാരംഭിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT