കരിമ്പന തോടും പരിസരവും നഗരസഭ ആരോഗ്യവിഭാഗം പരിശോധിച്ചു

വടകര: കരിമ്പന തോട്ടിലേക്ക് മാലിന്യം ഒഴുക്കിവിട്ട് തോട് മലിനമാക്കുന്നവരെ കണ്ടെത്താൻ നഗരസഭ അധികൃതർ തോടും പരിസരവും പരിശോധന നടത്തി. നഗരത്തിലെ ഹോട്ടലുകൾ, സഹകരണാശുപത്രി പരിസരം എന്നിവിടങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. വരു ദിവസങ്ങളിലും വീണ്ടും പരിശോധന തുടരും. നേരത്തെ തോട് മലിനമായതുമായി ബന്ധപ്പെട്ട നഗരസഭ സ്വീകരിച്ച നടപടികളുടെ ഭാഗമായി നാട്ടുകാരുടെ നേതൃത്വത്തിൽ തോട് ശുചീകരിച്ച് മാലിന്യമുക്തമാക്കിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് വീണ്ടും തോട് മലിനമായി ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങി. മലിനജലം തോട്ടിലേക്ക് ഒഴുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. നഗരസഭ ചെയർപേഴ്‌സൻ കെ.പി. ബിന്ദു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ എ.പി. പ്രജിത, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ബിജു, കൗൺസിലർ പി.കെ. സതീശൻ, ടി.കെ. പ്രഭാകരൻ, ഹെൽത്ത്‌ സൂപ്പർവൈസർ കെ.ജെ. വിൻസെന്റ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ പി.ജി. അജിത്, കമലാക്ഷി, ജെ.എച്ച്.ഐമാരായ എം.പി. രാജേഷ്‌കുമാർ, സിന്ധു എന്നിവരും കണ്ടിൻജന്റ് ജീവനക്കാരും പരിശോധനയിൽ പങ്കെടുത്തു. പടം: മലിനമായ കരിമ്പന തോടും പരിസരവും നഗരസഭ ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം പരിശോധന നടത്തുന്നു Saji 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.