തോടന്നൂരിൽ ഉൽപാദന മേഖലക്ക് പരിഗണന

തിരുവള്ളൂർ: ഉൽപാദന മേഖലക്ക് പരിഗണന നൽകുന്ന തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷത്തെ അഞ്ചര കോടി രൂപയുടെ വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് പി.എം. ലീന അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീലത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആയഞ്ചേരി, മണിയൂർ, തിരുവള്ളൂർ, വില്യാപ്പള്ളി എന്നീ പഞ്ചായത്തുകളിലെ നാളികേരകൃഷി, സമഗ്ര പച്ചക്കറികൃഷി വികസനം, ജലസേചന സൗകര്യങ്ങൾ, തോടുകളുടെ പുനരുദ്ധാരണം, ക്ഷീരവികസനവും അനുബന്ധ മേഖലകളും, ഉൾനാടൻ മത്സ്യകൃഷി, മത്സ്യബന്ധനം എന്നിവക്കും വ്യവസായിക മേഖല, ചെറുകിട വ്യവസായങ്ങൾ, സൂക്ഷ്മ സംരംഭങ്ങൾ എന്നിവക്കും ബജറ്റ് പ്രത്യേകം ഊന്നൽ നൽകി. വിദ്യാഭ്യാസം, ആരോഗ്യ, ശുചിത്വം, ക്ഷേമപദ്ധതികൾ, പട്ടികജാതിക്ഷേമം, കുടിവെള്ള പദ്ധതി എന്നിവക്കും ബജറ്റിൽ തുക വകയിരുത്തി. സെക്രട്ടറി മുഹ്സിൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.