കോഴിക്കോട്: കലിംഗ പബ്ലിക്കേഷന്റെ വിളംബര സംഗമവും കെ.ടി അനുസ്മരണവും അവാർഡ്ദാനവും വ്യാഴാഴ്ച വൈകീട്ട് 4.30ന് ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. കെ.ടി അനുസ്മരണം പ്രഫ. കെ.പി. മോഹനൻ നിർവഹിക്കും. അവാർഡ്ദാനവും ആദരിക്കലും മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിക്കും. 2019ലെ ലോക നാടക സാഹിത്യ ചരിത്ര അവാർഡ് നേടിയ രാജൻ തിരുവോത്ത്, 2020ലെ സംഗീതനാടക അക്കാദമി ഗുരുപൂജ അവാർഡ് നേടിയ രത്നമ്മ മാധവൻ, 2021ലെ ഗുരുപൂജ അവാർഡ് ജേതാവ് സി.വി. ദേവ് എന്നിവരെയാണ് ആദരിക്കുന്നത്. കെ.ടി. മുഹമ്മദ് നാടക-പഠനഗവേഷണകേന്ദ്രം പ്രഖ്യാപിച്ച കെ.ടി. മുഹമ്മദ് സ്മാരക പുരസ്കാരവും 10,000 രൂപ കാഷ് അവാർഡും വേദിയിൽ രത്നമ്മ മാധവന് സമ്മാനിക്കും. അലി അരങ്ങാടത്ത് അവതരിപ്പിക്കുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഏകപാത്ര നാടകവും മൊയ്തീൻ കോയ കുറ്റിച്ചിറയും സംഘവും ഒരുക്കുന്ന പാടിപ്പതിഞ്ഞ ഗാനങ്ങൾ സംഗീതനിശയും അരങ്ങേറും. വാർത്തസമ്മേളനത്തിൽ മാധവൻ കുന്നത്തറ, ബാബു പറശ്ശേരി, ഡോ. കെ. ശ്രീകുമാർ, റങ്കൂൺ റഹ്മാൻ, അലി അരങ്ങാടത്ത്, എം.എ. നാസർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.