ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

ബാലുശ്ശേരി: പണിമുടക്കു ദിനങ്ങളിൽ സൗജന്യ ഭക്ഷണ വിതരണം നടത്തി. ബാലുശ്ശേരി സർവോദയം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും ടൗണിൽ എത്തിയവർക്കും സൗജന്യ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. പണിമുടക്കുമായി ബന്ധപ്പെട്ട് ടൗണിലെ ഹോട്ടലുകൾ രണ്ടു ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഇരുപത് വീട്ടുകാരിൽ നിന്ന് അഞ്ചു വീതം പൊതിച്ചോറുകൾ സമാഹരിച്ചാണ് ഭക്ഷണ വിതരണം നടത്തിയത്. കെ.പി. മനോജ് കുമാർ, ഭരതൻ പുത്തൂർവട്ടം, കുന്നോത്ത് മനോജ്, പി. ഷംസീർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT