നിർദിഷ്ട കണ്ണൂർ എയർപോർട്ട് റോഡ്: പ്രധാന ടൗണുകളെ ഇല്ലായ്മ ചെയ്യും

നാദാപുരം: നിർദിഷ്ട കണ്ണൂർ എയർപോർട്ട് റോഡ് അലൈൻമൻെറ് പരമ്പരാഗത ടൗണുകളായ നാദാപുരത്തെയും കല്ലാച്ചിയെയും ഇല്ലായ്മ ചെയ്യുന്നതും നാദാപുരം കല്ലാച്ചി മേഖലയിലെ ആവാസവ്യവസ്ഥയെ തകർക്കുന്നതുമാണെന്ന് യു.ഡി.എഫ് ചെയർമാൻ അഹമ്മദ് പുന്നക്കൽ പറഞ്ഞു. കല്ലാച്ചി നാദാപുരം ആവോലം വരെ നിലവിലുള്ള റോഡിന് ഏറക്കുറെ 18 മീറ്റർ വീതിയുണ്ട്. ഇരുഭാഗങ്ങളിൽനിന്ന് ആറുമീറ്റർ കൂടി വികസിപ്പിച്ച് 24 മീറ്ററാക്കി മാറ്റിയാൽ കല്ലാച്ചി, നാദാപുരം അങ്ങാടികളെ നിലനിർത്താൻ കഴിയും. നിർദിഷ്ട അലൈൻമൻെറ് പ്രകാരം റോഡ് നിർമിച്ചാൽ ഒട്ടനേകം വീടുകളും സ്ഥാപനങ്ങളും തകർന്നുപോകും. രണ്ടു പ്രധാന ടൗണുകൾ തകർത്തുള്ള വികസനത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടൗണുകളും ജനവാസകേന്ദ്രങ്ങളും പരമാവധി നിലനിർത്തിക്കൊണ്ടുള്ള അലൈൻമൻെറ് തയാറാക്കാൻ സർക്കാർ തയാറാകണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.