വീടിനുമുകളിൽ മരം വീണു

കുറ്റ്യാടി: മരുതോങ്കര പൈക്കാട്ടുമ്മൽ കുഴിച്ചാൽ കേളപ്പന്റെ വീടിനു മുകളിൽ മരം വീണ് കേടുപാട്. കനാൽ പുറമ്പോക്കിലെ പാഴ്മരമാണ് തിങ്കളാഴ്ച രാവിലെ പൊട്ടിവീണത്. വീടിന്റെ ഭിത്തി തകർന്നു. ‌സമീപത്ത് സ്ഥിതിചെയ്യുന്ന മറ്റു നാല് മരങ്ങളും വീടിന് അപകട ഭീഷണി ഉയർത്തുകയാണ്. 40 വർഷം മുമ്പ് മണ്ണിട്ട് നികത്തിയ ഭാഗത്ത് വളർന്നുവന്ന മരങ്ങളാണ് പരിസരത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും ഭീഷണിയായിരിക്കുന്നത്. ആഴ്ചകൾക്കു മുമ്പ് മരുതോങ്കര മുണ്ടകറ്റി ഭാഗത്തെ കനാൽ തകർന്നതിനുശേഷം പരിസരവാസികൾ ഏറെ ആശങ്കയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.