എല്ലാ വ്യാപാരസ്ഥാപനങ്ങളും ഇന്ന്​ തുറക്കണം -മർച്ചന്‍റ്​സ്​ ചേംബർ ഓഫ് കോമേഴ്‌സ്

കൊച്ചി: എല്ലാ വ്യാപാരസ്ഥാപനങ്ങളും പതിവുപോലെ ചൊവ്വാഴ്ച തുറന്നു പ്രവർത്തിക്കണമെന്ന് കേരള മർച്ചന്‍റ്​സ്​ ചേംബർ ഓഫ് കോമേഴ്‌സ്. ദേശീയ പൊതു പണിമുടക്ക് കേരളത്തിൽ മാത്രമാണ് ജനജീവിതം സ്തംഭിപ്പിക്കുന്നത്. മറ്റ്​ സംസ്ഥാനങ്ങളിൽ ഇത്​ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല. സംസ്ഥാനത്ത്​ കടകമ്പോളങ്ങൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്യുമ്പോഴും കോർപറേറ്റ് കുത്തകകളുടെ സ്ഥാപനങ്ങളും ഓൺലൈൻ ഭീമന്മാരുടെ ഡെലിവറി സംവിധാനങ്ങളും പ്രവർത്തിക്കാൻ സമരാനുകൂലികൾ അവസരം ഒരുക്കിക്കൊടുക്കുകയായിരുന്നു. ഇത്​ ചെറിയ വ്യാപാരങ്ങൾ ചെയ്യുന്നവരോടും അസംഘടിത മേഖലയിൽ ചെറിയ ജോലികൾ ചെയ്ത്​ ജീവിക്കുന്നവരോടുമുള്ള വെല്ലുവിളിയാണ്. സമര പരിപാടികളിൽനിന്ന്​ സാധാരണക്കാരായ വ്യാപാരികളെയും തൊഴിലാളികളെയും ഒഴിവാക്കണമെന്നും ചേംബർ പ്രസിഡന്‍റ്​ കെ.എം. മുഹമ്മദ് സഗീറും ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.