തിരുവള്ളൂർ: തോടന്നൂർ മസ്ജിദുൽ ഇർഷാദ് ഉദ്ഘാടനത്തോടനുബന്ധിച്ച് നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഹമ്മദ് ചെങ്ങോട്ടേരി, തസ്നീം, ഖുർആൻ മനഃപാഠമാക്കിയ ഇ.കെ. മുഹമ്മദ് അബ്ദുൽ റഊഫ്, മുഹമ്മദ് യാസിം എന്നിവരെ ആദരിച്ചു. ടി. മുഹമ്മദ് വേളം ഉപഹാരം സമർപ്പിച്ചു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി, വൈസ് പ്രസിഡൻറ് എഫ്.എം. മുനീർ, അടിക്കൂൽ മൂസ, കുഞ്ഞമ്മത് ഹാജി, എഫ്.എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു. പടം.. തോടന്നൂർ മസ്ജിദുൽ ഇർഷാദ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള ഉപഹാരം ടി. മുഹമ്മദ് വേളം വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.