എഫ്.ഐ.ടി.യു മാർച്ച്​

കോഴിക്കോട്​: രാജ്യത്തെ വിറ്റുതുലക്കുന്ന മോദി സർക്കാറിനെതിരെയുള്ള ശക്തമായ താക്കീതാണ് തൊഴിലാളികൾ നടത്തുന്ന ദേശീയ പണിമുടക്കെന്ന് എഫ്.ഐ.ടി.യു ദേശീയ പ്രസിഡന്‍റ്​ റസാഖ് പാലേരി. ദേശീയ പണിമുടക്കിനോടനുബന്ധിച്ച് മാനാഞ്ചിറ ബി.എസ്.എൻ.എൽ ഓഫിസിലേക്ക്​ എഫ്.ഐ.ടി.യു ജില്ല കോ ഓഡിനേഷൻ കമ്മിറ്റി നടത്തിയ മാർച്ച് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വംശീയ-കോർപറേറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പദ്ധതികളും നയങ്ങളുമാണ് മോദി സർക്കാർ നടപ്പാക്കുന്നത്. കേരളത്തിൽ പിണറായി സർക്കാർ പിന്തുടരുന്നതും ഇത്തരം നടപടികളാണെന്നും അദ്ദേഹം പറഞ്ഞു. കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അസ്‌ലം ചെറുവാടി അധ്യക്ഷത വഹിച്ചു. എം.വി. അബ്ദുറഹിമാൻ, എസ്. കമറുദ്ദീൻ, സഫിയ, മുസ്തഫ പാലാഴി, ചന്ദ്രൻ കല്ലുരുട്ടി, സൈനുൽ ആബിദ് കൊടുവള്ളി എന്നിവർ സംസാരിച്ചു. പി.സി. മുഹമ്മദ് കുട്ടി, ഇ.പി. അൻവർ സാദത്ത്, എ.പി. വേലായുധൻ, ഷംസുദ്ദീൻ ചെറുവാടി, ഇ.കെ.കെ. ബാവ, ബാബു എലത്തൂർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.