സമ്പൂർണ ഹിന്ദിസാക്ഷരത പദ്ധതിക്ക് തുടക്കം

ചേളന്നൂർ: ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും ഹിന്ദി എഴുതാനും വായിക്കാനും പ്രാപ്തമാക്കുന്ന സമ്പൂർണ ഹിന്ദിസാക്ഷരത പദ്ധതിക്ക് തുടക്കമായി. മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് മദനൻ സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ പി. പ്രശാന്ത് കുമാറിന് നൽകി ലോഗോ പ്രകാശനം ചെയ്തു. പദ്ധതി ജനറൽ കൺവീനർ പ്രേരക് ശശികുമാർ ചേളന്നൂർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ പി.കെ. കവിത, പഞ്ചായത്തംഗങ്ങളായ എൻ. രമേശൻ, ടി. വത്സല, ജനകീയാസൂത്രണ പദ്ധതി ഉപാധ്യക്ഷൻ കെ.പി. രമേഷ് കുമാർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ ടി.പി. ബിനിഷ, അക്കാദമിക് കമ്മിറ്റി കൺവീനർ പി. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. സെൻട്രൽ ഹിന്ദി ഡയറക്ടറേറ്റ്, സാക്ഷരത മിഷൻ, ഹിന്ദി പ്രചാരസഭ, ഡയറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ എഴുതാനും വായിക്കാനും രണ്ടാം ഘട്ടത്തിൽ ഹിന്ദി സംസാരിക്കാനും പഠിപ്പിക്കുകയാണ് ലക്ഷ്യം. f/sun/cltphoto/chela ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന സമ്പൂർണ ഹിന്ദിസാക്ഷരത പദ്ധതിയുടെ ലോഗോ ആർട്ടിസ്റ്റ് മദനൻ സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ പി. പ്രശാന്ത് കുമാറിന് നൽകി പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.