പന്തീരാങ്കാവ് - മണക്കടവ് റോഡ് ഉദ്ഘാടനം

പന്തീരാങ്കാവ്: ദേശീയ പാത ബൈപാസിൽനിന്ന് പന്തീരാങ്കാവ് മുതൽ മണക്കടവ് വരെ നവീകരിച്ച റോഡ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. റഹീം എം.എല്‍.എ അധ്യക്ഷതവഹിച്ചു. രണ്ടു കോടി രൂപയുടെ ഭരണാനുമതിയാണ് നവീകരണത്തിന് ലഭ്യമാക്കിയിരുന്നത്. അഞ്ചര മീറ്റര്‍ വീതിയില്‍ ടാറിങ്, 500 മീറ്റര്‍ നീളത്തില്‍ ​ഡ്രെയിനേജ്, ട്രാഫിക് സേഫ്റ്റിക്ക് ആവശ്യമായ റോഡ് മാര്‍ക്കിങ്, ട്രാഫിക് സൈനുകള്‍ എന്നിവ ഉള്‍പ്പെടെ പ്രവൃത്തികളാണ് നടത്തിയിട്ടുള്ളത്. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രവീന്ദ്രന്‍ പറശ്ശേരി, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. ജയപ്രശാന്ത്, രാജീവ് പെരുമണ്‍പുറ, സുജിത്ത് കാഞ്ഞോളി, പി. ബാബുരാജന്‍, മാവോളി ജയരാജന്‍, ഷാജി പനങ്ങാവില്‍, ടി.വി. റനീഷ്, പ്രദീപ് കുമാര്‍, എന്‍. മുരളീധരന്‍, കെ.കെ. കോയ, ജയപ്രകാശന്‍ , പൊയിലില്‍ അബ്ദുല്‍ അസീസ്, ടി. മജീദ് എന്നവർ സംസാരിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സി. എൻജിനീയര്‍ വി.കെ. ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉത്തരമേഖലാ നിരത്ത് വിഭാഗം സൂപ്രണ്ടിങ് എൻജിനീയര്‍ ഇ.ജി. വിശ്വപ്രകാശ് സ്വാഗതവും പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എക്സി. എൻജിനീയര്‍ ജി.കെ. വിനീത്കുമാര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.