യു. രാജീവന്‍ പൊതുപ്രവര്‍ത്തനത്തിന്‍റെ അന്തസ്സ് കാത്ത നേതാവ് -മുല്ലപ്പള്ളി

കോഴിക്കോട്: പരാതിയോ പരിഭവമോ ഇല്ലാതെ വിശ്വസിച്ച പ്രസ്ഥാനത്തിനുവേണ്ടി ജോലിപോലും ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നു യു. രാജീവനെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയത്തിന്‍റെ അന്തസ്സും സംശുദ്ധിയും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞ രാജീവന്‍ പദവികള്‍ക്ക്​ പിന്നാലെ പോയിട്ടില്ലെന്നും അദ്ദേഹം അനുസ്മരിച്ചു. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. പ്രതിസന്ധിഘട്ടത്തില്‍ പ്രവര്‍ത്തകരെ ചേര്‍ത്തുനിര്‍ത്തിയ നേതാവായിരുന്നു യു. രാജീവനെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മഠത്തില്‍ നാണു അനുശോചന പ്രമേയം അവതരിപ്പിച്ചു. എം. നാരായണന്‍ (സി. പി.ഐ), മനയത്ത് ചന്ദ്രന്‍ (എൽ.ജെ.ഡി), പി.എം. ജോർജ്​ (കേരള കോണ്‍ഗ്രസ്), വി. ബാബുരാജ് (അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക്), കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി.എം. നിയാസ്, അഡ്വ. കെ. ജയന്ത്, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, എന്‍. സുബ്രഹ്മണ്യന്‍, നദീര്‍ കാപ്പാട്, പി.എം. അബ്ദുറഹ്മാന്‍, രാജേഷ് കീഴരിയൂര്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.