കോഴിക്കോട്: കെ-റെയിലിന്റെ പേരിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വീടുകളുടെ നിലനിൽപിനെ ബാധിക്കുന്നത് സൗത് നിയോജകമണ്ഡലത്തിലായിരിക്കെ ജനവിരുദ്ധ നിലപാടിന് നിയോജക മണ്ഡലം എം.എൽ.എയും മന്ത്രിയുമായ അഹമ്മദ് ദേവർ കോവിൽ കൂട്ടുനിൽക്കുകയാണെന്നും മന്ത്രി നിലപാട് വ്യക്തമാക്കണമെന്നും വെസ്റ്റ് കല്ലായി കെ.റെയിൽ വിരുദ്ധ സമര സമിതി യോഗം ആരോപിച്ചു. വീടുകളിൽ കയറി കുറ്റികൾ സ്ഥാപിക്കുന്ന നിയമവിരുദ്ധ നടപടിക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിക്കാനും തീരുമാനിച്ചു. കെ.റെയിൽ വിരുദ്ധ ജനകീയ കുടുംബ കൺവെൻഷൻ മാർച്ച് 29ന് വൈകീട്ട്. 4.30 ന് സി.സി. ഹാളിൽ നടക്കും. യോഗം കൗൺസിലർ ഉഷാദേവി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഇ.പി. ജാഫർ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.മൊയ്തീൻ കോയ, എസ്.കെ. അബൂബക്കർ , വിവിധ സംഘടന പ്രതിനിധികളായ ഫൈസൽ പള്ളിക്കണ്ടി, വി. റാസിക്, ബ്രസീലിയ ശംസുദ്ധീൻ, എം.പി. സക്കീർ, പ്രശാന്ത് കളത്തിങ്ങൽ, എ.ടി. മൊയ്തീൻ കോയ, ഒ. മമ്മുദു, എം.ടി. സിദീഖ് ഐ.പി. ഉസ്മാൻ, എന്നിവർ സംസാരിച്ചു. കൺവീനർ ഇ.പി. അശ്റഫ് സ്വാഗതവും എം.അയ്യൂബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.