ഞായറാഴ്ചയും നഗരത്തിൽ വൻതിരക്ക്​

കോഴിക്കോട്​: ദ്വിദിന പണിമുടക്കിന്‍റെ മുന്നോടിയായി ഞായറാഴ്ച നഗരത്തിൽ വൻതിരക്ക്​. രണ്ട്​ ദിവസം ഹർത്താലിന്​ സമാനമായ പണിമുടക്കാവുമെന്ന്​ പ്രതീക്ഷിച്ച്​ ജനം അവശ്യകാര്യങ്ങൾക്കായി പുറത്തിറങ്ങി. ഞായറാഴ്ചയായിട്ടും ഗതാഗതക്കുരുക്കിൽ നഗരം വീർപ്പുമുട്ടി. ​സമരം പിൻവലിച്ച്​ സ്വകാര്യബസുകൾ റോഡിലിറങ്ങിയത്​ ജനത്തിന്​ ആശ്വാസമായി. മൂന്ന്​ ദിവസമായി ബസില്ലാത്തതിന്‍റെ ദുരിതത്തിലായിരുന്നു നാട്ടുകാർ. റേഷൻകടകൾ ഭാഗികമായി പ്രവർത്തിച്ചു. വലിയങ്ങാടിയും ഞായറാഴ്ച തുറന്നുപ്രവർത്തിച്ചു. ബീച്ചിലും വൈകുന്നേരം തിരക്കായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.