കോഴിക്കോട്: ലോകെത്ത ഏറ്റവും ചെറിയ അമ്മപ്പശുവിനെ കണ്ടെത്തിയതായി അവകാശവാദം. ഫറോക്ക് കരുവൻതിരുത്തി മഠത്തിൽപാഠം സഹീദ മൻസിലിൽ കെ.എം. മുഹമ്മദ് ബഷീർ വളർത്തുന്ന മീനാക്ഷിയെന്ന പശുവാണ്, ലോകത്തെ പ്രസവിച്ച ഏറ്റവും വലുപ്പംകുറഞ്ഞ പശുവെന്ന്, റെക്കോഡുകൾ നൽകുന്ന സ്വകാര്യ ഏജൻസിയായ യൂനിവേഴ്സൽ റെക്കോഡ് ഫോറം ചീഫ് എഡിറ്റർ സുനിൽ ജോസഫ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ 90 സെ.മീറ്ററുള്ള വെച്ചൂർ പശുവിനാണ് ഈയിനത്തിൽ ലോക റെക്കോഡെന്നും 'മീനാക്ഷി'ക്ക് 76 സെ.മീറ്ററാണ് ഉയരമെന്നും അദ്ദേഹം പറഞ്ഞു. 8,000 രൂപയാണ് റെക്കോഡ് നൽകുന്നതിനുള്ള ഫീസെന്നും സുനിൽ ജോസഫ് വ്യക്തമാക്കി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മുഹമ്മദ് ബഷീറിന്‍റെ വീട്ടിൽവെച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റെക്കോഡ് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.