കോഴിക്കോട്: പൊലീസിനെ വിട്ട് ജനങ്ങളെ ഭീഷണിപ്പെടുത്തി സ്ഥാപിക്കുന്ന സിൽവർലൈൻ സർവേക്കല്ലുകൾ പിഴുതെറിയുമെന്ന് മീഞ്ചന്തയിൽ നടന്ന കെ-റെയിൽ വിരുദ്ധ സമരപ്രഖ്യാപന കൺവെൻഷൻ. മാത്തോട്ടത്ത് ഗൃഹനാഥനെ പൊലീസ് ബന്ദിയാക്കി വീടുമുറ്റത്ത് സർവേക്കല്ല് സ്ഥാപിച്ച സംഭവത്തിനു പിറകെയാണ് മീഞ്ചന്തയിൽ സമരസമിതി രൂപവത്കരിച്ചത്. കാട്ടിൽ പീടിക കെ-റെയിൽ വിരുദ്ധസമരസമിതി ചെയർമാൻ ടി.ടി. ഇസ്മായിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നിയമ വിരുദ്ധമായി കെ. റെയിലിനു വേണ്ടി സ്ഥാപിക്കുന്ന സർവേക്കല്ലുകൾ നിയമപരമായി തന്നെ പിഴുതെറിയും. സർക്കാർ പറഞ്ഞു വഞ്ചിക്കുകയാണെന്നും സമരവുമായി മുന്നോട്ടുപോവുകയേ മീഞ്ചന്ത നിവാസികൾക്ക് രക്ഷയുള്ളൂമെന്നും ടി.ടി. ഇസ്മായിൽ പറഞ്ഞു. നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത യോഗത്തിൽ കെ- റെയിൽവിരുദ്ധ ജനകീയസമിതി പ്രഖ്യാപനം നടന്നു. പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കങ്ങൾ ചെറുക്കും. മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. എൻ.സി. അബൂബക്കർ, കെ.വി. കൃഷ്ണൻ, മുസ്തഫ ഒലീവ്, സജീർ കൊമ്മേരി, ഫൈസൽ പള്ളിക്കണ്ടി, മൻസൂർ മാങ്കാവ്, ഷാനവാസ് മാത്തോട്ടം, നാസർ ചക്കുംകടവ്, എൻ. ജംഷി, കെ. അസ് ലം ടി.കെ അശറഫ്, സി.പി. ശിഹാബ് എന്നിവർ സംസാരിച്ചു. vj 100 മീഞ്ചന്ത മേല്‍പാലത്തിന് സമീപം നടന്ന കെ -റെയില്‍ വിരുദ്ധ ജനകീയ പ്രതിഷേധ സമരം ടി.ടി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.