കാലവർഷക്കെടുതിയിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് കോടി രൂപ

മുക്കം: തിരുവമ്പാടി നിയോജകമണ്ഡലത്തിൽ കാലവർഷക്കെടുതിയിൽ തകർന്ന റോഡുകളുടെ നവീകരണത്തിന് സർക്കാർ ഒരു കോടി രൂപ അനുവദിച്ചതായി ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു. മുക്കം നഗരസഭയിലെ പെരുമ്പടപ്പ് - കാഞ്ഞിരമുഴി റോഡ് (10 ലക്ഷം), കാരശ്ശേരി പഞ്ചായത്തിലെ ഇല്ലിത്തോട് - തൊമ്മൻകട -സണ്ണിപ്പടി റോഡ് (10 ലക്ഷം), സർക്കാർ പറമ്പ് -വലിയപറമ്പ് റോഡ് (10 ലക്ഷം), കൊടിയത്തൂർ പഞ്ചായത്തിലെ കണ്ണാംപറമ്പ് -കൂമൻതൊടി -മാട്ടുമുറി റോഡ് (അഞ്ചു ലക്ഷം), ചെറുതോട് -എളംകുറ്റി റോഡ് (അഞ്ചു ലക്ഷം), കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ -ചീങ്കണ്ണി റോഡ് (10 ലക്ഷം), പുന്നക്കുന്നേൽ- ഐക്കരപ്പടി റോഡ് (അഞ്ചു ലക്ഷം), തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ -ഓടപ്പൊയിൽ റോഡ് (അഞ്ചു ലക്ഷം), കരിമ്പ് -പൂമരത്തുംകൊല്ലി റോഡ് (10 ലക്ഷം), പൊന്നങ്കയം -അമ്പലപ്പടി റോഡ് (10 ലക്ഷം), കോടഞ്ചേരി പഞ്ചായത്തിലെ പൂക്കോട്ടിപ്പടി -പനച്ചിക്കതാഴെ റോഡ് (അഞ്ചു ലക്ഷം), പുതുപ്പാടി പഞ്ചായത്തിലെ അടിവാരം -പൊട്ടിക്കൈ - വള്ളിയാട് റോഡ് (10 ലക്ഷം), വയനാടൻ കുന്ന് റോഡ് (അഞ്ചു ലക്ഷം) എന്നീ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.