കൃഷ്ണൻ നമ്പ്യാർ

ഏച്ചൂർ: കൊല്ലൻചിറയിലെ കളത്തിൽ (79) നിര്യാതനായി. സഹോദരങ്ങൾ: കെ. രോഹിണി അമ്മ. പരേതനായ മാധവൻ നമ്പ്യാർ. സഞ്ചയനം വെള്ളിയാഴ്ച. Echoor Krishnan Nambiar (79) ഖദീജ തൃക്കരിപ്പൂർ: ചൊവ്വേരിയിലെ എ.ജി. ഖദീജ (61) നിര്യാതയായി. പരേതരായ എൻ. കുഞ്ഞഹമ്മദിന്റെയും എ.ജി. സൈനബയുടെയും മകളാണ്. ഭർത്താവ്: എം.ടി.പി യൂസുഫ്. മക്കൾ: മുംതാസ്, ജമീല, ഫരീദ. മരുമക്കൾ: എം. മുസ്തഫ (ഒ.എ, ജില്ല ആശുപത്രി, കാഞ്ഞങ്ങാട്), ഒ.ടി. സലാഹുദ്ദീൻ(ഷാർജ), സി.എച്ച്. മുഹമ്മദ് റഫീഖ് (കുവൈത്ത്). സഹോദരങ്ങൾ: അബ്ദുൽ മജീദ് (അബൂദബി), ഖൈറുന്നിസ, മറിയുമ്മ. Ksd obit khadeeja chovvery tkp കൊല്ലം സ്വദേശി ഷോക്കേറ്റ് മരിച്ചു തളിപ്പറമ്പ്: കൊല്ലം സ്വദേശിയായ യുവാവ് തളിപ്പറമ്പില്‍ ഷോക്കേറ്റ് മരിച്ചു. കൊട്ടാരക്കരയിലെ വാസുദേവന്‍പിള്ളയുടെ മകന്‍ വി. സുമേഷ് (34) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ കാഞ്ഞിരങ്ങാട് ആയിരുന്നു അപകടം. ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ അരുണ്‍കുമാര്‍ പുതുതായി നിർമിക്കുന്ന വീടിന്റെ ഇന്റീരിയര്‍ ജോലിക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ജോലി ചെയ്യുന്നതിനിടയിൽ അപകടം സംഭവിച്ചതായാണ് വിവരം. കഴിഞ്ഞ ആറ് വര്‍ഷമായി കണ്ണൂര്‍ സർവകലാശാലക്ക് സമീപത്തെ സുഹൃത്തിന്റെ ഇന്റീരിയര്‍ സ്ഥാപനത്തില്‍ ജോലിചെയ്തുവരുകയായിരുന്നു സുമേഷ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.