കുതിരവട്ടത്തുനിന്ന്​​ ഭക്ഷ്യവസ്തുക്കൾ കടത്തിയ രണ്ടു ജീവനക്കാർ വിജിലൻസ്​ പിടിയിൽ

കോഴിക്കോട്​: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ഭക്ഷ്യവസ്തുക്കൾ കടത്തിയ രണ്ടു ജീവനക്കാരെ കൈയോടെ പിടികൂടി​ വിജിലൻസ്. പാചക തൊഴിലാളികളായ ശിവദാസൻ, ജമാൽ എന്നിവരെയാണ്​ പിടികൂടി കേസെടുത്തത്​. ​വെള്ളിയാഴ്ച വൈകീട്ടോടെയാണ്​ സംഭവം. ഇവർ ജോലി കഴിഞ്ഞ്​ മടങ്ങവേ മെയിൻ ഗേറ്റിനടുത്ത്​ കാത്തുനിന്ന​ വിജിലൻസ്​ ഉദ്യോഗസ്ഥർ ഇരുവരെയും തടഞ്ഞുവെക്കുകയും ബാഗ്​ പരിശോധിക്കുകയുമായിരുന്നു. ആശുപത്രിയിലെ അന്തേവാസികൾക്ക്​ ഭക്ഷണം നൽകാനായി എത്തിച്ച പലചരക്ക്​ സാധനങ്ങൾ ബാഗിൽനിന്ന്​ കണ്ടെടുത്തതോ​ടെയാണ്​ തുടർ നടപടി സ്വീകരിച്ചത്​. രഹസ്യവിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ ഇരുവരെയും മുൻകൂട്ടി മനസ്സിലാക്കിയ ശേഷമായിരുന്നു വിജിലൻസിന്‍റെ 'ഓപറേഷൻ'. വിജിലൻസ്​ ഉദ്യോഗസ്ഥർ രണ്ടുപേ​രെയും ഗേറ്റിനടുത്തുനിന്നാണ്​ പിടികൂടിയതെന്നും​ തങ്ങൾക്ക്​ വിവരമൊന്നും ​കൈമാറിയിട്ടില്ലെന്നും മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട്​ കെ.സി. രമേശൻ പറഞ്ഞു. വിഷയം ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ഉമർ ഫാറൂഖിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷ്യസാധനങ്ങൾ കടത്തിയത്​ പിടിക്കപ്പെട്ടതോ​​ടെ രണ്ടുപേരെയും അടുത്തദിവസം സസ്​പെൻഡ്​ ​ചെയ്യുമെന്നാണ്​ വിവരം. അന്തേവാസിയായ മഹാരാഷ്​ട്ര സ്വദേശിനി ​കൊല്ലപ്പെട്ടതിനുപിന്നാലെ ചാടി​പ്പോവലടക്കം തുടർക്കഥയായ ഇവിടെ നിന്ന്​ ഭക്ഷ്യസാധനങ്ങൾ കടത്തുന്നതായി നേരത്തെയും ആരോപണമുണ്ടായിരുന്നു. അടുത്ത കാലങ്ങളിലായി ചാടിപ്പോയ അഞ്ചുപേരിൽ മഹാരാഷ്ട്ര സ്വദേശിനിയായ 17കാരിയെയും നടക്കാവ്​ സ്വദേശിയായ 39കാരനെയും ഇതുവരെ കണ്ടെത്താനുമായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.