വ്യാപാരികൾ ചെയർമാന് നിവേദനം നൽകി

കൊടുവള്ളി: കെട്ടിട ഉടമ നികുതി അടച്ച രസീത് ഉള്ളവർക്ക് മാത്രമേ വ്യാപാര ലൈസൻസ് പുതുക്കി നൽകുകയുള്ളൂ എന്ന നഗരസഭയുടെ പുതിയ വ്യാപാരി ദ്രോഹ നടപടി പിൻവലിച്ച് എല്ലാ വ്യാപാരികൾക്കും ലൈസൻസ് പുതുക്കാനാവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊടുവള്ളി മർച്ചൻറ് അസോസിയേഷൻ ഭാരവാഹികൾ നഗരസഭ ചെയർമാന് നിവേദനം നൽകി. കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വ്യാപാരികളുടെ ലൈസൻസ് പുതുക്കുന്നതിനാണ് നഗരസഭ പുതിയ നിയന്ത്രണവുമായി രംഗത്ത് വന്നത്. പ്രസിഡൻറ് സി.ടി അബ്ദുൽ ഖാദർ, സി.പി. ഫൈസൽ, ഒ.കെ. നജീബ്, സി.പി. റസാഖ്, എൻ.വി. നൂർ മുഹമ്മദ്​, എൻ.ടി. ഹനീഫ, കെ.പി. അബ്ദുസ്സമദ്, അമീൻ കാരാട്ട്, ഉമ്മർ ഹാജി, കെ.കെ. അൻവർ, ഷാജി സുവർണ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.