മാവൂർ: ജവഹർ മാവൂർ സംഘടിപ്പിച്ച അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ റഷീദ വെഡിങ്സ് എടവണ്ണപ്പാറ ജേതാക്കളായി. ഫൈനലിൽ അഭിലാഷ് പൂവ്വാട്ടുപറമ്പിനെ ഒന്നിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തിയാണ് പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിയും പ്രൈസ് മണിയും കരസ്ഥമാക്കിയത്. അഭിലാഷ് പൂവാട്ടുപറമ്പിന് അരിയാപറമ്പത്ത് പരശുരാമൻ മെമ്മോറിയൽ ട്രോഫിയും പ്രൈസ് മണിയും ലഭിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി അഭിലാഷിന്റെ ഹർഷാദ് കുഡുവും ഡിഫൻററായി റഷീദ വെഡിങ്സിന്റെ ഇനാസും ഗോൾകീപ്പറായി റഷീദ വെഡിങ്സിന്റെ ഷിജിത്തിനെയും തെരഞ്ഞെടുത്തു. വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ ട്രോഫികൾ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.ടി. അഹമ്മദ് കുട്ടി അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ എം.പി. കരീം, ബിസ് ബിസ് മുജീബ്, കെ.ടി. അഫ്സൽ ബാബു എന്നിവർ സംസാരിച്ചു. അഡ്വ. ഷമീം പക്സാൻ സ്വാഗതവും പി.എം. ഹമീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.