കൊടുവള്ളി: വേനൽ കനത്തതോടെ കുടിവെള്ള ക്ഷാമത്തിന് കാരണമായ സാഹചര്യത്തിൽ ചെറുപുഴയിൽ മുണ്ടോട്ട് കടവിലും നടമ്മൽ കടവിലും താൽക്കാലിക തടയണകൾ സ്ഥപിച്ചു. കൊടുവള്ളി നഗരസഭയുടെ നേതൃത്വത്തിലാണ് തടയണകൾ സ്ഥാപിച്ചത്. വാട്ടർ അതോറിറ്റിയുടെയും ആർ.ഇ.സിയിലേക്കുള്ള പ്രധാന കുടിവെള്ള പദ്ധതിയുടെയും കിണർ ഉൾപ്പെടെയുള്ളവയിലെ ജലനിരപ്പ് വലിയ തോതിൽ കുറയാൻ ഇതിനകം കാരണമായിട്ടുണ്ട്. ഇതിനു പരിഹാരമായി തടയണകൾ സ്ഥാപിച്ചതു വഴി പുഴയിൽ ജലനിരപ്പ് ഉയർത്താനും, പംബിങ് സുഖകരമാക്കാനും കഴിയും. തടയണ നിർമാണം കൊടുവള്ളി നഗരസഭ ചെയർമൻ വെള്ളറ അബ്ദു ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ കൗൺസിലർമാരായ ഷബ്ന നാസർ, അഹമദ് ഉനൈസ്,ആയിഷ അബ്ദുല്ല, മുഹമ്മദ് അഷ്റഫ്, ഹഫ്സത്ത് ബഷീർ, വി.എ. റഹ്മാൻ, എം.കെ. ലത്തീഫ് ,എം. സുബൈർ, റാഫി, നാസർ കുമ്മകോട് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.