കാരശ്ശേരി കഥ പറയുമ്പോൾ പ്രകാശനം ഇന്ന്

മുക്കം: മാധ്യമപ്രവർത്തകനായ നടുക്കണ്ടി അബൂബക്കർ തയാറാക്കിയ കാരശ്ശേരി പഞ്ചായത്തിന്റെ ചരിത്രം, 'കാരശ്ശേരി കഥ പറയുമ്പോൾ' ശനിയാഴ്ച ഉച്ചക്ക് രണ്ടിന് അബ്ദുസ്സമദ് സമദാനി പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1953 മുതലുള്ള പഞ്ചായത്തിന്റെ മത-രാഷ്ട്രീയ-സാമൂഹിക-വൈജ്ഞാനിക- കുടിയേറ്റ ചരിത്രത്തിനു പുറമെ ഖിലാഫത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാരശ്ശേരി പബ്ലിഷേഴ്സാണ് പ്രസാധകർ. കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. എൻ.കെ. അബ്ദുറഹ്മാൻ ആദ്യ കോപ്പി ഏറ്റുവാങ്ങും. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. സൗദ, എം.ടി. സൈദ് ഫസൽ, ഗ്രന്ഥകാരൻ നടുക്കണ്ടി അബൂബക്കർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.