ബജറ്റ്: കുറ്റിക്കാട്ടൂർ ജങ്ഷൻ വിപുലീകരണത്തിന് പദ്ധതി

കുറ്റിക്കാട്ടൂർ: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കുറ്റിക്കാട്ടൂർ ജങ്ഷൻ വിപുലീകരിക്കുന്നതിന് ബജറ്റിൽ തുക വകയിരുത്തിയതായി പി.ടി.എ. റഹീം എം.എൽ.എ അറിയിച്ചു. വൈകുന്നേരങ്ങളിൽ അങ്ങാടിയിൽ ഏറെനേരം കുരുക്ക് അനുഭവപ്പെടുന്നത് പതിവാണ്. ഇത് പരിഹരിക്കാൻ ഉദ്ദേശിച്ചാണ് ജങ്ഷൻ വിപുലീകരണം. മാമ്പുഴപ്പാലം പുതുക്കിപ്പണിയാനും വെള്ളായിക്കോട് പാലം, മണന്തലക്കടവ് പാലം, കുറ്റിക്കടവ് പാലം എന്നിവക്ക് സ്ഥലമേറ്റെടുക്കാനും തുക വകയിരുത്തിയിട്ടുണ്ട്. ചാലിയാറിനുകുറുകെ മണന്തലക്കടവിൽ മാവൂരിനെയും വാഴക്കാടിനെയും ബന്ധിപ്പിച്ച് പാലം പണിയാനാണ് പദ്ധതി. കുറ്റിക്കടവിൽ ചെറുപുഴക്ക് കുറുകെ വീതി കുറഞ്ഞ പാലമാണുള്ളത്. കുറ്റിക്കടവിനെയും കണ്ണിപ്പറമ്പിനെയും ബന്ധിപ്പിച്ച് ഇവിടെ വലിയ പാലം പണിയണമെന്നത് നേരത്തെയുള്ള ആവശ്യമാണ്. മാവൂരിലെ നിർദിഷ്ട മിനി സിവില്‍സ്റ്റേഷൻ നിർമിക്കാനും തുക വകയിരുത്തി. പാറമ്മലിൽ നിലവിലെ വില്ലേജ് ഓഫിസ് സ്ഥിതി ചെയ്യുന്ന ഭൂമിയിലാണ് മിനി സിവിൽ സ്റ്റേഷൻ വരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.