ഹിജാബ്, മാധ്യമസ്വാതന്ത്ര്യം, വഖഫ്: കുറ്റ്യാടിയിൽ ഉജ്ജ്വല റാലി

കുറ്റ്യാടി: ഹിജാബ്, മാധ്യമസ്വാതന്ത്ര്യം, വഖഫ് വിഷയങ്ങളിൽ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുറ്റ്യാടിയിൽ മൗലികാവകാശ സംരക്ഷണ സമിതിയുടെ ഉജ്ജ്വല ബഹുജനറാലി നടത്തി. മരുതോങ്കര റോഡിൽനിന്നാരംഭിച്ച റാലി നഗരംചുറ്റി പഴയ ബസ് സ്റ്റാൻഡിലെ പൊതുസമ്മേളനനഗരിയിൽ സമാപിച്ചു. വി.പി. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. റഫീഖ് സക്കറിയ ഫൈസി, ശിഹാബ് പൂക്കോട്ടൂർ, ജാഫർ വാണിമേൽ, ശ്രീജേഷ് ഊരത്ത്, ഖാലിദ് മൂസ നദ് വി എന്നിവർ സംസാരിച്ചു. വി.എം. മൊയ്തു സ്വാഗതവും സഈദ് തളിയിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.